ജലമധുരം-5
പ്രേമമേ നിന്റ തീരത്ത്
വെറുതേ വന്നു നില്‍ക്കട്ടെ
ഒഴുക്കിന്‍ മൂളല്‍ കേള്‍ക്കാന്‍.
ഞെട്ടറ്റുപാറിപ്പോകാന്‍.
പ്രേമമേ, ജന്മദാഹത്തില്‍
നീയെന്റെ ജലാശ്രയം.
പെയ്യുന്ന വിരലാലെന്റെ
കണ്ണുപൊട്ടിത്തളിര്‍ത്തുവോ?
പ്രേമമേ, മരണത്തില്‍ നീ
പാവനം ചിതാപുഷ്‌പം,
സൗമ്യമീ സൗരഭ്യത്താല്‍
പ്രാണനെത്തലോടുമോ?
കാലത്തെയലിയിക്കാന്‍
പ്രേമത്തിന്‍ മധുദ്രവ്യം?
കാലത്തെ വായിക്കുവാന്‍
മൗനത്തിന്‍ മഹാഭാഷ?
0 comments:
Post a Comment