ജലമധുരം-1
നിന്നോടാകുമ്പോള്‍
ഞാനെന്തിനുമറച്ചുവെയ്‌ക്കണം
എന്റെ തോല്‍വികള്‍
പരിധികള്‍,
വൃത്തഭംഗങ്ങള്‍,
അനൗചിത്യങ്ങള്‍
എത്രയപാരം
വാനമതെന്നാല്‍
മഞ്ഞിന്‍ മണിയി-
ലൊതുങ്ങുന്നൂ.
എത്രയഗാധം
സാഗരമാകെയൊ-
രുപ്പിന്‍ തരിയി-
ലടങ്ങുന്നു.
അതി സങ്കീര്‍ണം
ദൈവതമെന്നാല്‍
പൂവായെങ്ങും
വിരിയുന്നു
വേനലാല്‍ വിണ്ട മണ്ണിന്റെ
വെള്ളം വെന്തു വറ്റുമെങ്കിലും
വറ്റുകില്ലുള്ളിലെ പ്രേമ
ശുദ്ധ ഗംഗാ പ്രവാഹികള്‍.
നടക്കുമ്പോള്‍നടക്കുന്ന ദൈവം.
പാടുമ്പോള്‍ പാട്ടിന്റെ ദൈവവും.
നൃത്തം ചൊല്ലിയാടുമ്പോള്‍
ദൈവം നൃത്തമാടുന്നു .
പ്രണയത്തില്‍ നീ പ്രേമ ദേവത.
ക്രോധത്തില്‍ ക്രോധമൂര്‍ത്തിയും.
പാതയോരപ്പടര്‍പ്പിലെ
ക്കാട്ടുപൂവിന്റെ
കണ്ണുകള്‍ജീവിതകഥായന
രസത്താല്‍ച്ചിരിതൂകുന്നു.
നുണയെച്ചിത്രമാക്കുവാന്‍
മതി വന്നില്ല വാക്കുകള്‍.
സത്യത്തെക്കോറിവെയ്‌ക്കുമ്പോള്‍
തുണയായില്ലൊറ്റ വാക്കുമേ.
0 comments:
Post a Comment