കാരണം
വെറുതെ വീഴില്ല
ഒരിലയും
കാറ്റിനോട് അത്രയേറെ
ഇഷ്ടമില്ലാതെ
അടര്‍ന്നുപോരില്ല
ഋതുഭേദങ്ങള്‍ വിട്ട്
വെറുതെ വീഴില്ല
ഒരിലയും
കാറ്റിനോട് അത്രയേറെ
ഇഷ്ടമില്ലാതെ
അടര്‍ന്നുപോരില്ല
ഋതുഭേദങ്ങള്‍ വിട്ട്
Read more...എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവരുന്നത ശീര്‍ഷരാം
എവിടെ വിജ്ഞാനം വിഘ്‌നമില്ലാതെഴും
എവിടെയേകമാം ലോകം ലസിക്കയാം
മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണേ ദൈവമേ
എവിടുലകു ശകലിതമാകില്ല
കപട ക്ഷുദ്രമാം കല്‍മതില്‍ കെട്ടിനാല്‍
എവിടെ വാക്കുകള്‍ സത്യത്തിനാഴിതന്‍
ഗഹനഗര്‍ത്തത്തില്‍ നിന്നുയരുന്നുവോ
എവിടെയക്ഷീണ യത്‌നം നിരന്തരം
പൂര്‍ണ്ണതക്കായുയര്‍ത്തുന്നു കൈത്തലം
എവിടെ മൂഢാചാര മരുഭൂവില്‍
യുക്തിയാം സ്‌ഫടിക നീരൊഴുക്കൊട്ടുമേ വറ്റിടാ
എവിടെ മാനസം നിര്‍ഭയമാവുന്നു
എവിടെ മാനവരുന്നത ശീര്‍ഷരാം
എവിടെ ചിത്തം പ്രഭോ നീ നയിക്കുന്നു
ചിര വികസിത പുണ്യ ചൈതന്യമായ്
മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേ-
ക്കെന്റെ നാടൊന്നുണരണേ ദൈവമേ !
-ഗീതാജ്ഞലി
വിവ : സുഗതകുമാരി
© Blogger template The Business Templates by Ourblogtemplates.com 2008
Back to TOP