ശമനതാളം
ശമനത്തിന്റെ പകലുകളില്‍
ഞാനൊരു കുതിരപ്പുറത്താണ്.
കയ്യില്‍ വാളോ കുന്തമോ.
കണ്ണില്‍ ആര്‍ത്തി, തീ.
ചോരക്കൊതിയനൊരു ചെകുത്താന്‍
അപ്പോഴെന്റെ പടനായകന്‍
രോഗപീഡയുടെ രാത്രികളില്‍
വിരലുകള്‍ ജലരേഖകളായി.
പ്രാര്‍ഥിക്കാന്‍ മാത്രമറിയുന്ന
എറ്റവും നിസ്സാരനായ
ഒരു പുല്‍ക്കൊടിയെക്കാളും ദുര്‍ബ്ബലനും
നിസ്സഹായനുമായ ഒരു ദൈവമായിരുന്നു
അപ്പോഴെന്റെ മൂര്‍ത്തി.
വൈദ്യരേ വൈദ്യരേ
ഞാനേതു മരുന്നു സേവിക്കണം
രോഗത്തുള്ളതോ
ശമനത്തിനുള്ളതോ?
മരണം കൊടി നീര്‍ത്തുമ്പോ
ളാരേ കളിജയിച്ചത്?
താനോ രോഗപീഡയോ
മത്സരത്തിന്റെ നാഥനോ?
0 comments:
Post a Comment